Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ എസ്. ഐ, തൊഴില്‍ മോഷണം

കോട്ടയം : ഉറക്ക ഗുളിക ചേര്‍ത്ത ബീയര്‍ നല്‍കി നടന്‍ വിജയരാഘവന്റെ ഡ്രൈവറുടെ മാലയും ബ്രേസ്ലറ്റും കവര്‍ന്ന വിരുതന്‍ കസ്റഡിയില്‍. എറണാകുളം, ചങ്ങനാശേരി, പിറവം പ്രദേശങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടത്തി വന്ന ആലപ്പുഴ സ്വദേശി ജോസഫാണ് പൊലീസ് വലയിലായത്. ചില സിനിമകളില്‍ വേഷമിട്ടിട്ടുളള ഇയാള്‍ സുന്ദരകില്ലാഡി എന്ന ചിത്രത്തില്‍ എസ്. ഐ വേഷമാണ് അഭിനയിച്ചത്.

സിനിമാ സെറ്റിലെ സൗഹൃദമാണ് വിജയരാഘവന്റെ ഡ്രൈവര്‍ അനീഷിന് പാരയായത്. കോട്ടയം വൈ. എം. സി. എ റോഡില്‍ വച്ച് കണ്ടയുടെനെ അനീഷിനടുത്തു വന്ന ജോസഫ് പരിചയം പുതുക്കി. ആര്‍ട്ടിസ്റ് സുജാതനെ കാണാനാണ് കോട്ടയത്തു വന്നതെന്നു പറഞ്ഞ ജോസഫിന്റെ വാക്കില്‍ അനീഷ് വീണു. പരിചയം പുതുക്കിക്കഴിഞ്ഞ് ഇയാള്‍ അനീഷിനെ ബീയര്‍ കഴിക്കാന്‍ ക്ഷണിച്ചു.

ബാറില്‍ വച്ച് അനീഷ് കഴിച്ച ബീയറില്‍ ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം മാലയും ബ്രേസ്ലറ്റും മോഷ്ടിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ തങ്കച്ചനെ ഇതു പോലെ മയക്കി രണ്ടര പവന്റെ മാലയും 3,000 രൂപയും കവര്‍ന്നു. ബിയര്‍ കഴിച്ച് കുഴഞ്ഞു പോയ തങ്കച്ചനെ ബാറിലിരുത്തി ജോസഫ് പണവും സ്വര്‍ണവുമായി മുങ്ങി. അവശ നിലയിലായ തങ്കച്ചനെ പരിചയക്കാരാണ് വീട്ടിലെത്തിച്ചത്.

ഇയാള്‍ പിടിയിലായ വിവരമറിഞ്ഞ് കോട്ടയം വെസ്റ് സ്റേഷനില്‍ നിരവധി പേര്‍ പൊലീസുമായി ബന്ധപ്പെട്ടു. വെസ്റ് എസ്. ഐ. സുരേഷ് കുമാറിന്റെ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+