കള്ള് ഷാപ്പ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു
തിരുവനന്തപുരം: കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് സഹകരണ സംഘങ്ങളെ കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഏപ്രില്‍ 10 ബുധനാഴ്ച മുതല്‍ ലൈസന്‍സ് നല്‍കാനിരുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു.
നേരത്തെ കള്ള് ഷാപ്പുകള്‍ നടത്തിയിരുന്ന സഹകരണ സംഘങ്ങള്‍ക്കും ഷാപ്പ് ലൈസന്‍സിന് അപേക്ഷിക്കാമെന്നാണ് ഹൈക്കോടതി വിധി. കള്ള് ഷാപ്പുകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കും അപേക്ഷ നല്‍കാം. 15 കള്ള് സഹകരണ സംഘങ്ങള്‍ നല്‍കിയ ഹര്‍ജിമേലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. ഹര്‍ജി മേല്‍ വിധി വരും വരെ ലൈസന്‍സ് നല്‍കുന്നത് നീണ്ടുപോവും.












Click it and Unblock the Notifications