പ്രഭാകരന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചു
വന്നി : ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് പുലി നേതാവ് പ്രഭാകരന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചു. പുലികളുടെ ആധിപത്യത്തിലുളള വന്നിയിലെ അജ്ഞാത കേന്ദ്രത്തില്‍ വച്ചാണ് പ്രഭാകരന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നത്. വിദേശത്തു നിന്നുളളവരടക്കം നൂറുകണക്കിന് വാര്‍ത്താ ലേഖകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലാപ് ടോപ്പ് കമ്പ്യൂട്ടര്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവ സുരക്ഷാ കാരണങ്ങളാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അനുവദിക്കില്ലെന്ന് എല്‍ടിടിഇ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമെറ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ടായിരിക്കും.
പുലികളുടെ നിയന്ത്രണത്തിലുളള വടക്കന്‍ ശ്രീലങ്കയിലെ ഒരു പട്ടണത്തില്‍ എത്തിച്ചേര്‍ന്ന വാര്‍ത്താ ലേഖകര്‍ പുലി നേതാവ് വി. പ്രതാപഹരന്റെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വന്നിയിലേയ്ക്ക് യാത്ര തിരിച്ചു. ശ്രീലങ്കയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ പ്രഭാകരന്‍ മുന്നോട്ടു വയ്ക്കുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications