പ്രഭാകരന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍
കൊളംബോ: പത്തിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ഏപ്രില്‍ 10 ബുധനാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നു.
വടക്കന്‍ ശ്രീലങ്കയിലെ കിള്ളിനോച്ചിയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനായി ലോകത്തെ പ്രമുഖ മാധ്യമങ്ങളുടെ ലേഖകര്‍ ശ്രീലങ്കയിലെത്തിക്കഴിഞ്ഞു.
വൈകീട്ട് അഞ്ചുമണിയ്ക്കാണ് പത്രസമ്മേളനം. കിളിനൊച്ചിയില്‍ വൈദ്യുതിയോ ഹോട്ടലുകളോ ഇല്ലാത്തത് വാര്‍ത്താ ലേഖകരെ വിഷമിപ്പിക്കുന്നുണ്ട്. മിയ്ക്ക ലേഖകരും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായാണ് കിളിനനൊച്ചിയില്‍ എത്തിയിരിയ്ക്കുന്നത്. കൊതുകു തിരി മുതല്‍ ജനറേറ്റര്‍ വരെയാണ് ലേഖകര്‍ കൊണ്ടുപോയിരിയ്ക്കുന്നത്. ഏതെങ്കിലും ടെലിവിഷന്‍ ചാനല്‍ പത്രസമ്മേളനം നേരിട്ട് സംപ്രേക്ഷണം ചെയ്യുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
എല്‍ടിടിഇയും വിക്രമസിംഗെ സര്‍ക്കാരും വെടിനിറുത്തിയ സാഹചര്യത്തിലാണ് ഈ വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രഭാകരന്റെ വാര്‍ത്താ സമ്മേളനത്തെ കാണുന്നത്.
ആറ് രാജ്യങ്ങളില്‍ ഭീകരവാദി ലിസ്റില്‍ പെട്ടയാളാണ് പ്രഭാകരന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ചില ശ്രീലങ്കന്‍ നേതാക്കളുടെയും കൊലപാതവുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടേണ്ട പ്രതിയാണ് പ്രഭാകരന്‍.
ഒരു ഗറില്ലാ കമാന്റര്‍ എന്ന നിലയില്‍ നിന്നും ഒരു രാഷ്ട്രീയനേതാവായി തന്റെ പ്രതിഛായ മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് നാല്പത്തേഴുകാരനായ പ്രഭാകരന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും രമ്യതയുടെ പാതയിലെത്തിയ സാഹചര്യത്തില്‍ ഭീകരവാദിയുടെ കുപ്പായം അഴിച്ചുമാറ്റി പുതിയ പ്രതിഛായ സൃഷ്ടിക്കാനാണ് പ്രഭാകരന്റെ ശ്രമം.












Click it and Unblock the Notifications