Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് വധം നിര്‍ഭാഗ്യകരം: പ്രഭാകരന്‍

ജാഫ്ന: രാജീവ്ഗാന്ധി വധം നിര്‍ഭാഗ്യകരമായ സംഭവമായിരുന്നുവെന്ന് എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍. ഏപ്രില്‍ 10 ബുധാനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജീവ്വധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്താലേഖകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രഭാകരന്‍.

Tamil Elam Flagപത്ത് വര്‍ഷം മുമ്പ് നടന്ന ഈ ദുരന്തത്തെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പ്രഭാകരന്‍ പറഞ്ഞു. ഇന്ത്യ എല്‍ടിടിഇയുടെമേലുള്ള നിരോധനം നീക്കണമെന്നും പ്രഭാകരന്‍ ആവശ്യപ്പെട്ടു. സമാധാനത്തിന് വേണ്ടി നോര്‍വെയുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ മധ്യസ്ഥതവഹിക്കണമെന്നും പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

കിള്ളിനൊച്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള വടക്കച്ചിയിലായിരുന്നു പ്രഭാകരന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ 300 വാര്‍ത്താലേഖകര്‍ പങ്കെടുത്തു.

പതിവ് പട്ടാളവേഷത്തില്‍ നിന്ന് വിഭിന്നമായി, സഫാരി സ്യൂട്ടിലാണ് പ്രഭാകരന്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കന്‍ സര്‍ക്കാരുമായി നേരിട്ട് സമാധാനചര്‍ച്ച തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രഭാകരന്റെ ഈ വാര്‍ത്താസമ്മേളനം. എല്‍ടിടിഇയെ സംബന്ധിച്ച് നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുകയാണ് വാര്‍ത്താസമ്മേളനത്തിന്റെ ഉദ്ദേശ്യം. എല്‍ടിടിഇ രാഷ്ട്രീയ ഉപദേശകന്‍ ആന്റണ്‍ ബാലസിംഗവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എല്‍ടിടിഇയുടെ ഒളിപ്പോരു ശൈലിയില്‍ തന്നെയായിരുന്നു വാര്‍ത്താസമ്മേളനവും നടന്നത്. കിള്ളിനൊച്ചിയില്‍ വൈകീട്ട് അഞ്ചുമണിക്കായിരുന്നു വാര്‍ത്താസമ്മേളനം. അതിനാടകീയമായി വാര്‍ത്താലേഖകരെ മുഴുവന്‍ കിള്ളിനൊച്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള വടക്കച്ചിയിലേക്ക് തമിഴ്പുലികള്‍ കൊണ്ടുപോയത്. അവിടെ ഒരു രഹസ്യസങ്കേതത്തിലാണ് വാര്‍ത്താസമ്മേളനം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+