കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാത്തലിക് ബാങ്ക് ബോണ്ട്: ലക്ഷ്യം നേടി
തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബോണ്ടുകള്‍ക്ക് ആവശ്യക്കാരേറെ. സിഎസ്ബിഎല് 2002 ബോണ്ട്സ് എന്ന് പേരിട്ട ഈ ബോണ്ടുകള്‍ പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ചുകഴിഞ്ഞതായി ബാങ്ക് ചെയര്മാന് എന്‍.ആര്. അച്ചന് പറഞ്ഞു.
2002 മാര്‍ച്ച് 30നാണ് ബോണ്ടുകളുടെ ഇഷ്യു തുടങ്ങിയത്. ഏപ്രില്‍ 15വരെ ബോണ്ടുകള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ലക്ഷ്യം കൈവരിച്ചതിനാല്‍ ഏപ്രില്‍ 10ന് തന്നെ ഇഷ്യു അവസാനിപ്പിക്കേണ്ടി വന്നു.
63മാസമാണ് ബോണ്ടിന്റെ കാലാവധി. 9.75 ശതമാനം പലിശ നല്‍കും. 24 കോടിയാണ് ബോണ്ടുകളിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ആദ്യ ദിവസം തന്നെ 13.75 കോടി സമാഹരിക്കാന്‍ കഴിഞ്ഞു.
Story first published: Thursday, April 11, 2002, 23:53 [IST]