കിന്‍ഫ്ര രണ്ടാം ഘട്ട വികസനത്തിലേക്ക്
തിരുവനന്തപുരം: കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതി ഉടന്‍ നടപ്പിലാക്കും.
ഡബിംഗിനും എഡിറ്റിംഗിനും റെക്കോര്‍ഡിംഗിനും മിക്സിംഗിനുമെല്ലാമുള്ള അത്യാധുനിക സൗകര്യങ്ങളൊരുക്കുകയാണ് കിന്‍ഫ്രയില്‍ ഒരുക്കുന്നത്. അന്തര്‍ ദേശീയ ചലച്ചിത്ര സ്കൂളും ആനിമേഷഷന്‍ സിനിമകളൊരുക്കുന്നതിനുള്ള പ്രത്യേക വിഭാഗവും രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ എ. എസ്. സുരേഷ് ബാബു അറിയിച്ചു.
ഇപ്പോള്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചുവരുന്നവരും പാര്‍ക്കിലെ സ്ഥലം വാങ്ങിയവരുമായി പല വന്‍കിടക്കാരും കിന്‍ഫ്രയോട് സഹകരിക്കുന്നുണ്ട്. സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കിന്‍ഫ്രയില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. പ്രസാദ് ലബോട്ടറീസ്, രേവതി കലാമന്ദിര്‍, നെറ്റ് വര്‍ക്ക് ടെലിവിഷന്‍, മുതുകാട് മാജിക്കല്‍ എന്റര്‍പ്രൈസസ് എന്നിവയും കിന്‍ഫ്രയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
സിനിമയുടെ ഷൂട്ടിംഗിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചെന്നൈയെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതി കിന്‍ഫ്ര സ്ഥാപിച്ചതോടെ മാറിയിട്ടുണ്ട്. ശ്രീലങ്കയിലെ സിനിമാ വ്യവസായത്തെ ആകര്‍ഷിക്കാനും കിന്‍ഫ്രയ്ക്ക് സാധിച്ചു. സിനിമയുടെ ഷൂട്ടിംഗിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശ്രീലങ്കയില്‍ നിന്ന് ഏറ്റവുമടുത്ത സ്ഥലമെന്ന നിലയിലാണ് തിരുവനന്തപുരത്തെ കിന്‍ഫ്ര ശ്രീലങ്കന്‍ സിനിമാ വ്യവസായത്തെ ആകര്‍ഷിക്കുന്നത്.
ഇതുവരെയായി അഞ്ച് സിനിമകളുടെ ഷൂട്ടിംഗിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കിന്‍ഫ്രയില്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications