ആര്‍എസ്എസ് നേതാവിന്റെ കൊല: രണ്ടു പേര്‍ അറസ്റില്‍
കോയമ്പത്തൂര്‍: ഈയിടെ കോയമ്പത്തൂരില്‍ നടന്ന ആര്‍ എസ് എസ് നേതാവിന്റെ കൊലയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ് ചെയ്തു.
ആര്‍ എസ് എസ് നേതാവായ മുരുകേശനെ മാര്‍ച്ച് 28നാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കോവൈ പുഡൂര്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
നഗരത്തിലെ മെഡിക്കല്‍ ഷാപ്പ് ഉടമസ്ഥനായ സുല്‍ത്താന്‍ മീരനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമമെന്ന നിലയിലാണ് മുരുകേശനെ വധിച്ചതെന്ന് അറസ്റിലായ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അബ്ദു ദാഹിര്‍, ഷാജഹാന്‍ എന്നിവരാണ് അറസ്റിലായത്.
സുല്‍ത്താന്‍ മീരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റിലായിരുന്നു.












Click it and Unblock the Notifications