Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് മാനേജര്‍ കുത്തേറ്റ് മരിച്ചു

ചെന്നൈ: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബസന്ത് നഗര്‍ ശാഖയുടെ അസിസ്റന്റ് മാനേജരും ഇന്‍ ചാര്‍ജ് കാഷ്യറുമായ വിശ്വനാഥന്‍(56) കവര്‍ച്ചാസംഘത്തിന്റെ കുത്തേറ്റ് മരിച്ചു.

ഡപ്യൂട്ടി മാനേജര്‍ മോഹന്(45) കഴുത്തില്‍ ഗുരുതരമായ കുത്തേറ്റു. കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് ബാങ്ക് തുറന്ന ഉടനെയായിരുന്നു ആക്രമണം.

മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങിയ ഏഴംഗസംഘം കത്തിവീശിക്കൊണ്ട് ബാങ്കിലേക്ക് കയറിവരികയായിരുന്നു. ജീവനക്കാരെ മുഴുവന്‍ ഭയപ്പെടുത്തിയ ശേഷം അവരുടെ കയ്യില്‍ നിന്നും ലോക്കറിന്റെ താക്കോല്‍കൂട്ടം വാങ്ങി.

ലോക്കര്‍ തുറക്കാനൊരുങ്ങിയപ്പോള്‍ സെക്യൂരിറ്റി അലാറം ഉറക്കെ ശബ്ദിച്ചു. ഇതോടെ അക്രമികള്‍ പരിഭ്രാന്തരായി. ഇതിനിടയില്‍ വിശ്വനാഥനും മോഹനും അക്രമികള്‍ ലോക്കര്‍ തുറക്കുന്നത് തടയാന്‍മുന്നോട്ട് വന്നു. അക്രമികളെ തടയാനുള്ള ശ്രമത്തിനിടയിലാണ് വിശ്വനാഥനും മോഹനും കുത്തേറ്റത്. ലോക്കറില്‍ ഒരു കോടി രൂപയും സ്വര്‍ണ്ണാഭരണങ്ങളുമുണ്ടായിരുന്നു.

ബാങ്കിലെ മൂന്നു ജീവനക്കാരെയും ഒരു താല്ക്കാലിക ജീവനക്കാരിയെയും അക്രമികള്‍ ബന്ദികളാക്കി. വാച്ച്മാനെ മുറിയിലിട്ട് പൂട്ടി. എങ്കിലും ലോക്കര്‍ തുറക്കാനുള്ള അക്രമികളുടെ ശ്രമം വിജയിച്ചില്ല.

നെറ്റ്വാച്ച്മാന്‍ ഉപേക്ഷിച്ചുപോയ തോക്ക് ലോഡ്ചെയ്യാന്‍ ഡപ്യൂട്ടി മാനേജര്‍ ശ്രമിക്കുന്നത് കണ്ട് അക്രമി സംഘം ഓടിപ്പോയി. ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. കുത്തേറ്റ വിശ്വനാഥന്‍ റോയ്പെട്ട് ഗവ. ആശുപത്രിയില്‍ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+