ഗുജറാത്തില്‍ വീണ്ടും തീവെപ്പ്, കല്ലേറ്
അഹമ്മദാബാദ്: ഗുജറാത്തിലെ കര്‍ഫ്യൂനിലനില്ക്കുന്ന ദരിയാപൂര്‍ പ്രദേശത്ത് അക്രമം. കല്ലേറിലും അക്രമങ്ങളിലുമേര്‍പ്പെട്ട ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് 11 റൗണ്ട് വെടിവച്ചു. 29 കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചു.
മിര്‍സാപൂര്‍ പ്രദേശത്ത് കബഡി മാര്‍ക്കറ്റില്‍ ഏപ്രില്‍ 11 വ്യാഴാഴ്ച രാവിലെ രണ്ട് കടകള്‍ കത്തിച്ചു. എന്നാല്‍ ഗുജറാത്തിലെ മറ്റ് പ്രദേശങ്ങളിലെല്ലാം സമാധാനപരമായ അന്തരീക്ഷമാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
അഹമ്മദാബാദിലെ ഒമ്പത് പൊലീസ് സ്റേഷന്‍ പ്രദേശങ്ങളിലെ രാത്രികാല കര്‍ഫ്യൂ തുടരുകയാണ്. അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള ചില പ്രദേശങ്ങളിലും കര്‍ഫ്യൂ തുടരുന്നു.












Click it and Unblock the Notifications