എല്‍ടിടിഇയുടെ നിരോധനം പിന്‍വലിക്കില്ല
ദില്ലി: എല്‍ടിടിഇയ്ക്കുള്ള നിരോധനം പിന്‍വലിക്കണമെന്ന എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളപ്രഭാകരന്റെ ആവശ്യം പ്രധാനമന്ത്രി വാജ്പേയി നിരാകരിച്ചു.
സിങ്കപ്പൂര്‍-കമ്പോഡിയ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ വാജ്പേയി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. എല്‍ടിടിഇയുടെ നിരോധനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്‍ടിടിഇ നേതാവ് ആന്റണ്‍ ബാലശിങ്കത്തെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മാനുഷികതലത്തില്‍ ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് വാജ്പേയി വ്യക്തമാക്കി.
സിങ്കപ്പൂര്‍-കമ്പോഡിയ സന്ദര്‍ശനം വളരെ ഫലവത്തായിരുന്നുവെന്ന് വാജ്പേയി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ എല്‍. കെ. അദ്വാനി, യശ്വന്ത്സിഹ്ന, ജസ്വന്ത്സിംഗ്, സുഷമ സ്വരാജ് എന്നിവര്‍ വാജ്പേയിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.












Click it and Unblock the Notifications