കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോഡിയെ മാറ്റിയേയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ പ്രധാനമന്ത്രി വാജ്പേയി തീരുമാനിച്ചതായി അറിയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

കേന്ദ്ര ടെക്ലസ്റൈല്‍ വകുപ്പുമന്ത്രി കാന്‍ഷിറാം റാണ ആയിരിയ്ക്കും പുതിയ ഗുജറാത്ത് മുഖ്യമന്ത്രി എന്നാണ് കരുതുന്നത്. ഗുജറാത്തില്‍നിന്നുള്ള ബി ജെ പി നേതാവായ റാണ പിന്നോക്ക ജാതിക്കാരന്‍ കൂടിയാണ്.

വെള്ളിയാഴ്ച പനാജിയില്‍ തുടങ്ങുന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ഈ തീരുമാനം ഔദ്വോഗികമായി വെളിപ്പെടുത്തും എന്നാണ് കരുതുന്നത്. മികച്ച ഭരണാധികാരി എന്ന വാജ്പേയിയുടെ പേരിന് കളങ്കം വരാതിരിയ്ക്കാനാണ് ഈ തീരുമാനം എന്ന് കരുതുന്നു. ഗുജറാത്തില്‍ കത്തി പടര്‍ന്ന വര്‍ഗ്ഗീയ കലാപത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാറ്റണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. എന്‍ ഡി എ യിലെ ചില അംഗങ്ങള്‍ പോലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഏപ്രില്‍ 11 വ്യാഴാഴ്ച കോണ്‍ഗ്രസ് മോഡിയെ മാറ്റാനായി ദേശീയ പ്രക്ഷോഭം നടത്തുകയാണ്. ഗുജറാത്ത് സന്ദര്‍ശിച്ച വാജ് പേയി വികാരഭരിതനായി പ്രസംഗിച്ചെങ്കിലും അതിനൊത്ത നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി. ഇത് പരിഹരിയ്ക്കുകയാണ് മുഖ്യമന്ത്രിയെ മാറ്റുന്നതിനു പിന്നിലെ ലക്ഷ്യം.

ആര്‍ എസ്് എസിനേയും വിശ്വ ഹിന്ദു പരിഷത്തിനേയും കണ്ണുമടച്ച് പിന്‍താങ്ങുന്നത് ബി ജെ പിയുടെ ജനസ്വാധിനത്തെ ദോഷകരമായി ബാധിയ്ക്കുമെന്നും പാര്‍ട്ടി വിശ്വസിയ്ക്കുന്നു. ഉത്തര്‍ പ്രദേശിലേയും ദില്ലി മുനിസിപ്പാലിറ്റിയിലേയും തിരഞ്ഞെടുപ്പ് ഫലമാണ് ഇതിന് ഉദാഹരണമായി ബിജെപി കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X