കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകരനെ കിട്ടാന്‍ നടപടിയെടുക്കണം : ജയലളിത

  • By Staff
Google Oneindia Malayalam News

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ വിചാരണയ്ക്കായി എല്‍ടിടിഇ നേതാവ് പ്രഭാകരനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യമാവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയക്കുമെന്നും ജയലളിത ഏപ്രില്‍ 11 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇപ്പോള്‍ തന്നെ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. പ്രഭാകരനെ വിട്ടുകിട്ടാനുള്ള സാധ്യതയും കൂടുതലാണ്. - ജയലളിത പറഞ്ഞു.

ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഒരു ഭീകരനെ മാധ്യമങ്ങള്‍ ഇങ്ങിനെ വീരനായകനെപ്പോലെ കൊണ്ടാടിയത് ഒട്ടും ശരിയായില്ല. ഇന്ത്യയിലെ പ്രത്യേക കോടതി കുറ്റവാളിയെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രഭാകരനെ ഇന്ത്യയുമായി സൗഹൃദമുള്ള ഒരു രാജ്യത്ത് സ്വൈരമായി വിഹരിക്കാനനുവദിച്ചു കൂടാ. ഇത് നാണക്കേടും കനത്ത ആഘാതവുമായിപ്പോയി- ജയലളിത വിശദീകരിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാരിന് പ്രഭാകരനെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ സൈന്യം ശ്രീലങ്കയില്‍ പോയി പ്രഭാകരനെ പിടികൂടി കൊണ്ടുവന്ന് ഇന്ത്യയില്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X