സെക്രട്ടേറിയറ്റില്‍ ഫയല്‍ കെട്ടിക്കിടക്കരുത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഒരു ഫയലും 10 ദിവസത്തിലധികം കെട്ടിക്കിടക്കരുതെന്ന് മന്ത്രിസഭായോഗം നിര്‍ദേശിച്ചു.
വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ഉടന്‍ തീരുമാനങ്ങളെടുക്കാന്‍ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തീവ്രയത്ന പരിപാടി സംഘടിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ കണ്ട ഫയല്‍ ഇപ്പോള്‍ ആറും ഏഴും പേര്‍ കണ്ടതിന് ശേഷമാണ് മന്ത്രിയുടെ അടുത്തെത്തുന്നത്. പക്ഷെ ഇനി രണ്ടു പേര്‍ മാത്രം കണ്ടുകഴിഞ്ഞാല്‍ ഫയല്‍ മന്ത്രിയുടെ അടുത്തെത്തുന്ന പുതിയസംവിധാനം കൊണ്ടുവരും.












Click it and Unblock the Notifications