റബറും കൊപ്രയും ഏറെക്കാലം വാങ്ങാനാവില്ല
തിരുവനന്തപുരം: റബറും കൊപ്രയും ഏറെ കാലം സര്‍ക്കാരിന് വാങ്ങാനാവില്ലെന്ന് വിദ്യുഛക്തി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
ലോകസാഹചര്യത്തിന് അനുസരിച്ച് കര്‍ഷകരും മാറാന്‍ തയ്യാറാവണം. ലോകവിപണിയില്‍ മത്സരിക്കാനുള്ള മാറ്റങ്ങള്‍ അവര്‍ വരുത്തണം. നമ്മുടെ ഉത്പന്നങ്ങള്‍ ആകര്‍ഷകവും വിലക്കുറവുള്ളതുമാകാതെ ലോകവിപണിയില്‍ നമുക്ക് പിടിച്ചുനില്‍ക്കാനാവില്ല- മന്ത്രി പറഞ്ഞു.
ഏപ്രില്‍ 11 വ്യാഴാഴ്ച കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് മാറിയാലെ നമ്മുടെ വ്യവസായത്തിനും കൃഷിക്കും പിടിച്ചുനില്‍ക്കാനാവൂ. അത് മാറിയില്ലെങ്കില്‍ നാം ലോകവിപണിയുടെ പുറമ്പോക്കിലായിരിക്കും. മറ്റ് രാജ്യങ്ങളുമായി മത്സരിക്കാന്‍ കഴിയാതെ പോവുന്നത് കാലാനുസൃതമായി നമ്മള്‍ മാറാത്തതു കൊണ്ടാണ്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications