Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച വേനല്‍ മഴ കിട്ടും

തിരുവനന്തപുരം: ഇക്കുറി കേരളത്തില്‍ നല്ല വേനല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ഇതിനകം കേരളത്തില്‍ പലസ്ഥലങ്ങളിലും നല്ല വേനല്‍ മഴ കിട്ടിയിരുന്നു. ഇത് ഇനിയും തുടരാണാണ് സാദ്ധ്യത. തിരുനന്തപുരത്തെ നെടുമങ്ങാട്ട് രണ്ടാഴ്ചമുമ്പ് ആറ് സെന്റീമീറ്റര്‍ മഴയാണ് കിട്ടിയത്. വേനല്‍ മഴയാണെന്നത് വച്ചു നോക്കുമ്പോള്‍ ഇത് വളരെ മികച്ച മഴയാണ്.

ഇനിയും നല്ല വേനല്‍ മഴ കിട്ടിയാല്‍ കേരളത്തിലെ ഇപ്പോഴത്തെ കനത്ത ചൂടിന് ഒരു പരിധിവരെ ശമനമുണ്ടാവും. തെക്കന്‍ കേരളത്തില്‍ ബുധനാഴ്ചയും വേനല്‍ മഴ കിട്ടി.

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ആഴ്ചയിലെ ആദ്യദിവസങ്ങള്‍ മുതല്‍ കിട്ടി തുടങ്ങിയ വേനല്‍മഴ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തില്‍ വേനല്‍ മഴ ശക്തമായിരുന്നു.

മാര്‍ച്ച് 25 നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കുഭാഗത്തേയ്ക്ക് സൂര്യന്‍ നീങ്ങുകയാണ്. ഈ ദിവസങ്ങളില്‍ സൂര്യന്‍ കേരളത്തിന്റെ നേരെ മുകളിലെത്തിയതാണ് ഈ കടുത്ത ചീടിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

കേരളത്തിന്റെ ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തിരുന്നു. പാലക്കാട്ടും പുനലൂരുമാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് സാധാരണ 35 ഉം കൊച്ചിയിലും കോഴിക്കോട്ടും 34 ഉം ആണ് രേഖപ്പെടുത്തിയ ചൂട്. അന്തരീക്ഷത്തില്‍ ജലാംശം കൂടുതല്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ചൂട് അനുഭവപ്പെടും.

ഏപ്രില്‍ മധ്യത്തോടെ സൂര്യന്‍ കൂടുതല്‍ വടക്കോട്ട് നീങ്ങുന്നതിനാല്‍ സൂര്യതാപം കുറഞ്ഞ് വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മേയ് രണ്ടാം വാരത്തില്‍ കേരളത്തില്‍ കാലവര്‍ഷത്തിനു മുമ്പുള്ള മഴ (പ്രീ മണ്‍സൂണ്‍ മഴ) കിട്ടേണ്ടതാണ്.

അയല്‍സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ താപം കേരളത്തില്‍ അനുഭവപ്പെട്ടതിനാല്‍ സമൃദ്ധമായ വേനല്‍മഴ പെയ്തേയ്ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തന്റെ അനുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+