Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാകരന്റെ പ്രസ്താവന സ്വാഗതാര്‍ഹം

കൊളംബോ: സമാധാന ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ പ്രസ്താവനയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി രനില്‍ വിക്രമസിംഗെ സ്വാഗതം ചെയ്തു.

സമാധാനവശ്രമങ്ങള്‍ ശക്തിപ്പെടുത്താനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഒരു സ്വകാര്യ എഫ് എം റേഡിയോയില്‍ വിക്രമസിംഗെ പറഞ്ഞു.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഭാകരന്‍ സൂചന നല്‍കുന്നുണ്ട്. ഇതു വളരെ ഗുണപരമായ നിലപാടാണ്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അന്തസിനെ അംഗീകരിച്ചുകൊണ്ട് ചര്‍ച്ച ചെയ്യാന്‍ തമിഴ് പുലികള്‍ തയ്യാറാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സ്വതന്ത്ര തമിഴ് ഈഴം എന്ന ആവശ്യം ഉപേക്ഷിച്ചിട്ടില്ലെങ്കിലും സമാധാനശ്രമങ്ങള്‍ക്ക് ആത്മര്‍ഥമായും താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം 12 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഭാകരന്‍ പറഞ്ഞിരുന്നു.

നോര്‍വെയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രഭാകരന്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. വടക്കന്‍ പ്രവിശ്യയില്‍ ഒരു ഇടക്കാല ഭരണകൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും പ്രഭാകരന്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+