കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമീര്‍ നായര്‍ സ്റാര്‍ ടി വിയുടെ സി. ഒ. ഒ

  • By Staff
Google Oneindia Malayalam News

സമീര്‍ നായര്‍ ഇന്ത്യയിലെ സ്റാര്‍ ടെലിവിഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. സ്റാര്‍ ചാനലുകളുടെ പ്രോഗ്രാമിംഗ് വിഭാഗം വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ എട്ട് വര്‍ഷമായി സ്റാര്‍ ടെലിവിഷനില്‍ ജോലിചെയ്യുന്ന സമീര്‍ നായരാണ് കോന്‍ ബനേഗ ക്രോര്‍പതി എന്ന ക്വസ് പരിപാടിയുടെ സൂത്രധാരന്‍. അമിതാബ് ബച്ചനെ ഈ പരിപാടിയുടെ അവതാരകനാക്കിയതും സമീറിന്റെ കഴിവാണ്. ഈ പരിപാടി സ്റാര്‍ പ്ലസ് ചാനലിനെ ഒന്നാം നിര ഹിന്ദി ചാനലാക്കാന്‍ സഹായിച്ചതാണ് സമീറിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി കണക്കാക്കുന്നത്.

സ്റാര്‍ മൂവീസ് ചാനലിലാണ് സമീര്‍ ആദ്യം ജോലിയ്ക്ക് ചേര്‍ന്നത്. 1999 മുതലാണ് സമീര്‍ പ്രോഗ്രാമിംഗിന്റെ ചുമതല വഹിയ്ക്കുന്നത്.

Sameer Nairസ്റാര്‍ ടെലിവിഷനില്‍ വരുന്നതിനുമുന്‍പ് ഇദ്ദേഹം ചില പരസ്യ ഏജന്‍സികളിലും ടെലിവിഷന്‍ പരിപാടി ഉണ്ടാക്കുന്ന കമ്പനികളിലുമാണ് ജോലി ചെയ്തിരുന്നത്.

സമീറിന്റെ അച്ഛന്‍ എന്‍ എഫ് ഡി സിയില്‍ ഉദ്വോഗസ്ഥനായിരുന്നു. അമ്മ അദ്ധ്യാപികയും. മലയാള ചലച്ചിത്ര സംവിധായകനായ പി എന്‍ മേനോന്റെ മകള്‍ ജയയാണ് സമീറിന്റെ ഭാര്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X