കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫാമിന്റെ ഗ്രീന്‍ ബോഗി പുറപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: ദില്ലിയിലേക്ക് ഇന്‍ഫാം കയറ്റി അയക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമായി ഗ്രീന്‍ബോഗി എറണാകുളം സൗത്ത് സ്റേഷനില്‍ നിന്ന് ഏപ്രില്‍ 12 ബുധനാഴ്ച പുറപ്പെട്ടു. മംഗള എക്സ്പ്രസിലാണ് ബോഗി ഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ബോഗിയ്ക്ക് പച്ചക്കൊടി കാട്ടി.

23 ടണ്‍ ഉത്പന്നങ്ങളാണ് ഗ്രീന്‍ ബോഗിയില്‍ കൊണ്ടുപോവുന്നത്. വിഷുവിന് ദില്ലിയിലെത്തുന്ന പച്ചക്കറികള്‍ അവിടെ ബന്ധപ്പെട്ടവര്‍ ഏറ്റുവാങ്ങി വിപണിയിലെത്തിക്കും.

ഉത്തരേന്ത്യന്‍ മേഖലയിലേക്ക് കേരളത്തില്‍ നിന്ന് ആദ്യമായാണ് പച്ചക്കറി കൊണ്ടുപോവുന്നതെന്ന് ഇന്‍ഫാം ദേശീയ ട്രസ്റി ഡോ. എം. സി. ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഫാം ഫാക്ടറികളില്‍ ഉണ്ടാക്കുന്ന അരിപ്പൊടി, അച്ചപ്പം തുടങ്ങിയവയും ദില്ലിയിലേക്ക് കൊണ്ടുപോവുന്ന സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. സാധാരണയിലും കുറഞ്ഞ നിരക്കിലാണ് റെയില്‍വെ ഇന്‍ഫാം ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്നത്. പഴം പച്ചക്കറി, കായ വറുത്തത്, പുട്ടുപൊടി തുടങ്ങിയ കേരളീയ ഉല്പന്നങ്ങളാണ് ദില്ലിയിലേയ്ക്ക് കൊണ്ടുപോയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X