കൊച്ചിയില്‍ സ്വാശ്രയ ലോ കോളജ് തുടങ്ങും
തിരുവനന്തപുരം: കൊച്ചിയില്‍ സ്വാശ്രയ മേഖലയില്‍ ലോ കോളജ് ആരംഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
ഉന്നത നിലവാരവും ആധുനിക രീതിയും പുലര്‍ത്തുന്ന ലോ കോളജ് തുടങ്ങാനാണ് തീരുമാനം. പരമ്പരാഗത രീതിയിലുള്ള ലോ കോളജുകള്‍ ഇനി സര്‍ക്കാര്‍ മേഖലയില്‍ ആവശ്യമില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയതായി ഉത്തരവില്‍ പറയുന്നു.
ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ലോ കോളജ് തുടങ്ങുന്നത്. ലോ കോളജ് തുടങ്ങുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ഏഴു പേരടങ്ങുന്ന സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. സമിതി രണ്ട് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications