പൊലീസുകാര്‍ അതൃപ്തര്‍
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് അതൃപ്തരത്രെ. ബഹുഭൂരപക്ഷവും അസംതൃപ്തരാണെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്.
പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ മുഖ്യമന്ത്രി ശ്രമിയ്ക്കുന്നുണ്ട്.
പൊലീസ് വകുപ്പില്‍ നടപ്പാക്കിവരുന്ന പരിഷ്ക്കാരങ്ങളില്‍ അതൃപ്തരായ പൊലീസ് ഓഫീസര്‍മാര്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.
ഡി.ജി.പിയെ നാലു പ്രാവശ്യം കണ്ടിട്ടും ഇക്കാര്യത്തില്‍ പ്രയോജനമുണ്ടായില്ലെന്ന് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പൊലീസ് ഓഫീസര്‍മാരെ സ്വന്തം ജില്ലയ്ക്ക് പുറത്തും പൊലീസുകാരെ സര്‍ക്കിള്‍ ഏരിയയ്ക്ക് വെളിയിലും മാത്രമേ നിരീക്ഷിക്കാവൂ എന്നുള്ള ഡി.ജി.പി യുടെ നിലപാടിന് എതിരാണ് പൊലീസുകാര്‍.
യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവരാണ് പൊലീസിലെ വലിയൊരു വിഭാഗം.
എന്നാല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ പൊലീസുകാരെ പീഡിപ്പിക്കുകയാണ്. ഇപ്പോഴത്തെ ഡി.ജി.പി. ചാര്‍ജ് എടുത്തപ്പോള്‍ മുതലാണ് പീഡിപ്പിക്കല്‍ ആരംഭിച്ചത്. ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞു. മെയ് 30ന് കാസര്‍കോട് പൊലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications