കാട്ടില്‍ കണക്ഷന്‍: ടെലകോമിനെതിരെ കേസ്
കട്ടപ്പന: ഇടുക്കിയിലെ കാട്ടിനുള്ളില്‍ ടെലഫോണ്‍ നല്‍കിയതിന് വനപാലകര്‍ കേസെടുത്തു. കാട്ടിനുള്ളിലെ കൗന്തിയിലാണ് ടെലഫോണ്‍ നല്‍കിയത്. കണക്ഷന്‍ നല്‍കാനായി നാട്ടിയ ആറ് പോസ്റുകളും കേബിളും വനപാലകര്‍ നീക്കി. ബി എസ് എന്‍ എല്ലിനെതിരെയാണ് കേസ്.
ഇടുക്കി വന്യജീവി കേന്ദ്രത്തിലെ അഞ്ചുരുളി ഭാഗത്ത് താമസിച്ചിരുന്ന കുടിയേറ്റക്കാരിലൊരാള്‍ക്കാണ് ഫോണ്‍ കണക്ഷന്‍ നല്‍കിയിരുന്നത്. വനം കൊള്ളയും വേട്ടയും നടക്കുന്ന കാട്ടില്‍ ഫോണ്‍കണക്ഷന്‍ ഉണ്ടാവുന്നത് വനസംരക്ഷണത്തിന് തടസമാവുമെന്നാണ് വനം വകുപ്പിന്റെ നിലപാട്.
ഫോണ്‍കണക്ഷന്‍ മറ്റൊരു സ്ഥലത്തുനിന്ന് അഞ്ചുറുളിയിലേയ്ക്ക് മാറ്റുകയാണ് ഉടമസ്ഥന്‍ ചെയ്തത്. വനം വകുപ്പിനോട് ആലോചിയ്ക്കാതെയാണ് കണക്ഷന്‍ നല്‍കിയത്. കട്ടപ്പന കോടതിയില്‍ ഇതുസംബന്ധിച്ച് കേസുണ്ട്. ടെലകോം നിയമം അനുസരിച്ച് പോസ്റ് നിറുത്തി ലൈന്‍ വലിയ്ക്കാന്‍ അധികാരമുണ്ടെന്നാണ് ടെലകോം അധികൃതരുടെ നിലപാട്.












Click it and Unblock the Notifications