ഐഎസ്ഐ സിഐഎയുടെ പരിശീലനം തേടുന്നു
ഇസ്ലാമബാദ്: ഐഎസ്ഐ അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് എഫ്ബിഐയുടെയും സിഐഎയുടെയും പരിശീലനം തേടാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നു.
പാകിസ്ഥാന്‍ പത്രമായ ഡാണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താലിബാനെതിരെ പാകിസ്ഥാന്‍ അമേരിക്കയോട് യോജിച്ചു നടത്തിയ ഓപ്പറേഷനില്‍ പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സികളുടെ പോരായ്മകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൈസാബാദില്‍ അമേരിക്കയോടൊപ്പം നടത്തിയ സംയുക്തമായ തിരച്ചിലിലാണ് അല്‍കെയ്ദാ നേതാവ് അബു സുബൈദയെ പിടികൂടിയത്.
അതിനിടെ ഫാൈസാബാദിലെ ഒരു ബംഗ്ലാവില്‍ ബിന്‍ ലാദനുണ്ടായിരുന്നുവെന്നും തിരച്ചിലിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ലാദന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications