കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേയ്ക്ക് വിളിക്കാന്‍ മിനിട്ടിന് 4.95 രൂപ

  • By Staff
Google Oneindia Malayalam News

ദില്ലി : അമേരിക്കയിലേയ്ക്ക് നെറ്റ് ഫോണ്‍ വഴി സംസാരിക്കാന്‍ മിനിട്ടിന് 4.95 രൂപ. പ്രമുഖ നെറ്റ് കമ്പനിയിയായ നെറ്റ് ഫോര്‍ ഇന്ത്യയാണ് ഈ നിരക്കില്‍ നെറ്റ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സിഫിയ്ക്കു പുറമേ നെറ്റ് ഫോണ്‍ ഇന്ത്യയും ഇന്റര്‍നെറ്റ് ഫോണ്‍ നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ ഈ രംഗത്ത് മത്സരം ശക്തമാകും. ശനിയാഴ്ച മുതലാണ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇന്ത്യയില്‍ നെറ്റ് ഫോണ്‍ ലൈസന്‍സ് കിട്ടിയ ആദ്യ കമ്പനികളില്‍ ഒന്നാണ് നെറ്റ് ഫോര്‍ ഇന്ത്യ. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, യൂറോപ്പിലെ ചില രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കുളള നിരക്കുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 200 രാജ്യങ്ങളിലേയ്ക്ക് നെറ്റ് ഫോണ്‍ സൗകര്യം വ്യാപിപ്പിക്കുമെന്ന ്കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നെറ്റ് ഫോണ്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കമ്പനി ഫോണ്‍വാല ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ്സൈറ്റ് ആരംഭിച്ചിരുന്നു. മാസത്തില്‍ 30,000 പേരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സിഇഒ ജസ്ജിത്ത് സാവ്നി പറഞ്ഞു. വെബ്സൈറ്റ് വഴി ധാരാളം പ്രതികരണങ്ങള്‍ കിട്ടുന്നതായും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X