കൊണ്ടപ്പള്ളി സീതാരാമയ്യ അന്തരിച്ചു
വിജയവാഡ: നക്സലൈറ്റ് സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ കൊണ്ടപ്പള്ളി സീതാരാമയ്യ (87) അന്തരിച്ചു.
ഏറെ കാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. നക്സല്‍ പ്രസ്ഥാനത്തിന്റെ ആരംഭം മുതലേ സജീവമായിരുന്നു സീതാരാമയ്യ. 1980ല്‍ സെക്കന്തരാബാദില്‍ ഗറില്ലാ നീക്കത്തിനിടയില്‍ അറസ്റിലായി. പിന്നീട് നക്സലൈറ്റുകള്‍ തന്നെ അദ്ദേഹത്തെ മോചിപ്പിച്ചു. അതിനു ശേഷം ഏറെ കാലം ഒളിവില്‍ കഴിഞ്ഞു.
1990ല്‍ വീണ്ടും പൊലീസ് സീതാരാമയ്യയെ അറസ്റ് ചെയ്തു. എന്നാല്‍ അദ്ദേഹം കേസുകളില്‍ നിന്നെല്ലാം മോചിതനായി. 1995ല്‍ ജയിലില്‍ നിന്ന് പുറത്തുവന്നു.












Click it and Unblock the Notifications