കുഞ്ഞാലിക്കുട്ടിയുടെ കൈ വെട്ടും
കോട്ടയം: അയ്യങ്കാളിപ്പടയുടെ രഹസ്യഭീഷണിയാണ് ഇത്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കൈവെട്ടുമെന്ന് മാത്രമല്ല, മുന്‍മന്ത്രി പ്രൊഫ. പി.ജെ. കുര്യന്‍, രമേശ് ചെന്നിത്തല എംപി എന്നിവരെ വധിക്കാനും അയ്യങ്കാളിപ്പട തീരുമാനിച്ചു കഴിഞ്ഞു.
അയ്യങ്കാളിപ്പട ഇപ്പോള്‍ സ്ത്രീവിരുദ്ധര്‍ക്കെതിരെയുള്ള മാസാചരണത്തിലാണ്. ഇതിന്റെ ഭാഗമായി സൂര്യനെല്ലിക്കേസില്‍ രണ്ടാം പ്രതിയായ കോട്ടയം സഹകരണബാങ്ക് പ്രസിഡന്റായ ജേക്കബ് സ്റീഫനെ അയ്യങ്കാളിപ്പട ആക്രമിച്ചിരുന്നു. ജേക്കബ് സ്റീഫന്റെ കൈ വെട്ടിയെങ്കിലും തുന്നിച്ചേര്‍ത്തു.
അയ്യങ്കാളിപ്പടയുടെ ഹിറ്റ്ലിസ്റ് ഇന്റലിജന്‍സ് വകുപ്പ് ചോര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. അതില്‍ നിന്നാണ് അയ്യങ്കാളിപ്പടയുടെ ഹിറ്റ് ലിസ്റില്‍ മൂന്നുപേര്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കിയത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതോടെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പി.ജെ. കുര്യന്റെയും പൊതുപരിപാടികള്‍ ശക്തമായ പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ടുതന്നെയാണ് പി.ജെ. കുര്യന് നേരെയും വധഭീഷണിയുള്ളത്. കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഉള്‍പ്പെട്ടതിനാലാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കൈവെട്ടുമെന്ന ഭീഷണി. കോട്ടയം എംപിയായിരുന്ന കാലത്ത് ഒരു ദളിത് യുവതി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ. മൂന്നു പേര്‍ക്കുമെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള അയ്യങ്കാളിപ്പടയുടെ കത്തുകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications