കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുസദ്യ കഴിഞ്ഞ് പച്ചക്കറി വേണോ?

  • By Staff
Google Oneindia Malayalam News

കൊച്ചി: വിഷുസദ്യ കഴിഞ്ഞ് ദില്ലിയിലെത്തുന്ന ഗ്രീന്‍ ബോഗി ഇന്‍ഫാമിന്റെ പച്ചക്കറി വില്പനാപരിപാടിക്ക് ഇരുട്ടടിയായി. ദില്ലിയിലെ മലയാളികള്‍ക്കിടയില്‍ കേരളത്തിലെ പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താനുള്ള ഇന്‍ഫാമിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്രീന്‍ബോഗി.

ദില്ലിയിലേക്കുള്ള എറണാകുളം-നിസാമുദ്ദീന്‍ മംഗളാ എക്സ്പ്രസിലെ ഒരു ബോഗിയാണ് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ കയറ്റാന്‍ അനുവദിച്ചിരിക്കുന്നത്. ഇതാണ് ഗ്രീന്‍ ബോഗി. ഈ പദ്ധതിയുടെ തുടക്കമെന്ന നിലയ്ക്ക് ദില്ലിയിലെ മലയാളികള്‍ക്ക് വിഷുവിന് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ എത്തിക്കാനായിരുന്നു ഇന്‍ഫാമിന്റെ ശ്രമം. പക്ഷെ തീവണ്ടി പുറപ്പെട്ടത് ഏപ്രില്‍ 12 വെള്ളിയാഴ്ചയാണ്. ഈ വണ്ടി ദില്ലിയില്‍ വിഷുദിവസമായ ഏപ്രില്‍ 14 ഞായറാഴ്ച ഉച്ചയ്ക്കേ എത്തൂ. അപ്പോഴേക്കും ദില്ലിയിലെ മലയാളികള്‍ വിഷുസദ്യ ഉണ്ടു കഴിഞ്ഞിരിക്കും.

ഈ ബോഗിയില്‍ 23 ടണ്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് ഇന്‍ഫാം അയച്ചത്. മംഗളാ എക്സ്പ്രസില്‍ ഗ്രീന്‍ബോഗി സ്ഥിരമായി ഉണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X