സിമ്രാന്റെ സഹോദരി ആത്മഹത്യ ചെയ്തു
ചെന്നൈ : സിമ്രാന്റെ സഹോദരിയും തമിഴ് സിനിമാനടിയുമായ മോനല്‍ ആത്മഹത്യ ചെയ്തു. വടപളനിയിലെ സ്വന്തം വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. 
സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളടക്കം എല്ലാപേരും വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിലെ സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട മോനലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ സിമ്രാന്‍ കര്‍ണാടകത്തില്‍ പഞ്ചതന്ത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തായിരുന്നു.
പാര്‍വൈ ഒന്‍ട്രേ പോതുമേ എന്ന സിനിമയിലൂടെയാണ് മോനല്‍ സിനിമയിലെത്തുന്നത്. മലയാളത്തിലെ അഭിരാമി അഭിനയിച്ച തമിഴ് ചിത്രമായ ചാര്‍ലി ചാപ്ലിനാണ് മോനലിന്റെ അവസാന ചിത്രം. മാതൃഭൂമി-മെഡിമിക്സ് അവാര്‍ഡ് നിശയില്‍ നൃത്തം അവതരിപ്പിക്കാന്‍ മോനല്‍ കഴിഞ്ഞ ആഴ്ച കോഴിക്കോട് എത്തിയിരുന്നു. ഈ രംഗം ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത അന്നു തന്നെ മോനലിന്റെ മരണവും സംഭവിച്ചു.
സുനില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കലാഭവന്‍ മണി ചിത്രമായ പട്ടു തൂവാലയിലെ നായികയായി മോനലിനെയാണ് കരാര്‍ ചെയ്തിരുന്നത്.












Click it and Unblock the Notifications