കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ നിര്‍ണായക യോഗം ഞായറാഴ്ച വൈകുന്നേരം

  • By Staff
Google Oneindia Malayalam News

ദില്ലി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഏപ്രില്‍ 14 ഞായറാഴ്ച വൈകുന്നേരം ചേര്‍ന്നേക്കും.

പനാജിയില്‍ നിന്ന് ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി എ. ബി. വാജ്പേയി എന്‍ഡിഎയിലെ ഘടക കക്ഷികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് കരുതുന്നത്.

ഹൈദരാബാദില്‍ ചേരുന്ന തെലുങ്കുദേശം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമായിരിക്കും എന്‍ഡിഎ യോഗം ചേരുക. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ രാജി ബിജെപി തള്ളിയതിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തെലുങ്കുദേശം യോഗം ചേരുന്നത്.

തെലുങ്കുദേശം പാര്‍ട്ടിയുടെ യോഗം ചേര്‍ന്ന് എന്‍ഡി എ യ്ക്കുള്ള പിന്‍തുണ തുടരണമോയെന്ന കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ പോളിറ്റ് ബ്യൂറൊയെ ചുമതലപ്പെടുത്തുകയായിരുന്നു.

അതേ സമയം 27 അംഗങ്ങളുള്ള തെലുങ്കുദേശം പിന്തുണ പിന്‍വലിച്ചാലും വാജ്പേയി സര്‍ക്കാരിന് ലോക്സഭയില്‍ ഭൂരിപക്ഷം നഷ്ടമാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി പറഞ്ഞു.

തെലുങ്ക്ദേശം പിന്‍തുണ പിന്‍വലിച്ചാല്‍ ബഹുജനന്‍ സമാജ് പാര്‍ട്ടി യുടെ പിന്‍തുണ കിട്ടിയേയ്ക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

തെലുങ്കുദേശവും തൃണമൂല്‍ കോണ്‍ഗ്രസും മോഡി രാജി വെക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ ഗുജറാത്ത് പ്രശ്നത്തെ പറ്റി എന്‍ഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ഡിഎംകെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇനി ഡി എം കെ പിന്‍തുണ പിന്‍വലിയ്ക്കുകയാണെങ്കില്‍ തന്നെ ബിജെപി എ ഐ ഡി എം കെയുടെ പിന്‍തുണ ഉറപ്പാക്കും.

ഏതുവിധേനയായാലും വാജ്പേയി സര്‍ക്കാര്‍ ഇപ്പോള്‍ യാതൊരു ഭീഷണിയും നേരിടുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X