പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുന്നു
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രില്‍ 15 തിങ്കളാഴ്ച തുടങ്ങും. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സമ്മേളനം തുടങ്ങുന്നത്.
ഗുജറാത്തിലെ കലാപം ഈ സമ്മേളനത്തിലും പാര്‍ലമെന്റ് ശബ്ദായമാനമാകുന്നതിന് കാരണമായേക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ രാജി ബിജെപി തള്ളിയ സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കും.
എന്‍ഡിഎയിലെ സഖ്യകക്ഷികളായ തെലുങ്കുദേശവും തൃണമൂല്‍ കോണ്‍ഗ്രസും മോഡി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോഡിയുടെ രാജി തള്ളി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ കുറിച്ച് അവര്‍ ഇതേ വരെ നിലപാട് അറിയിച്ചിട്ടില്ല. ഇവരെ അനുനയിപ്പിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്.
ബജറ്റും റെയില്‍വെ ബജറ്റും ഈ സമ്മേളനത്തില്‍ പാസാക്കാനുണ്ട്. ധന ബില്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ ബജറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ ധനകാര്യമന്ത്രി യശ്വന്ത്സിഹ്ന പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും.












Click it and Unblock the Notifications