കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ മാറ്റണമെന്ന് തെലുഗുദേശം

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഗുജറാത്തിനെച്ചൊല്ലി അഭിപ്രായഭിന്നത മൂര്‍ച്ഛിക്കുന്നു. എന്‍ഡിഎയിലെ തെലുഗുദേശം പാര്‍ട്ടി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുറത്താക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.

നരേന്ദ്രമോഡിയെ പുറത്താക്കാന്‍ കഴിയില്ലന്നും പകരം മന്ത്രിസഭ പിരിച്ചുവിട്ട് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്താമെന്നും വാജ്പേയി തെലുഗുദേശം നേതാവ് ചന്ദ്രബാബുനായിഡുവിനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം തെലുഗുദേശം തള്ളിക്കളഞ്ഞു. നരേന്ദ്രമോഡിയെ പുറത്താക്കിക്കൊണ്ടുള്ള പരിഹാരത്തിന് മാത്രമേ തങ്ങള്‍ തയ്യാറുള്ളൂ എന്ന് തെലുഗുദേശം വ്യക്തമാക്കിയിരിക്കുകയാണ്.

ഏപ്രില്‍ 13 ശനിയാഴ്ച രാത്രി ചേര്‍ന്ന തെലുഗുദേശം പൊളിറ്റ് ബ്യൂറോ യോഗം ബിജെപിയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി. രാജിവയ്ക്കാമെന്ന നരേന്ദ്രമോഡിയുടെ ആവശ്യം തള്ളിക്കളഞ്ഞ ബിജെപി തീരുമാനത്തെയും തെലുഗുദേശം രൂക്ഷമായി വിമര്‍ശിച്ചു.

ഇപ്പോള്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നത് മനുഷ്യദുരന്തത്തില്‍ നിന്നും രാഷ്ട്രീയ കോട്ടകള്‍ കെട്ടിയുയര്‍ത്തുന്നതിന് സമമാണെന്നും തെലുഗുദേശം ആരോപിച്ചു. ഗുജറാത്തിലെ നേതൃത്വത്തിന് ഭരിക്കാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്നും തെലുഗുദേശം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X