പ്രധാനമന്ത്രിയുടേത് ഫാസിസ്റ് സ്വരം
കണ്ണൂര്‍: മുസ്ലിങ്ങളെ കുറിച്ച് പണാജിയില്‍ വെച്ച് പ്രധാനമന്ത്രി എ. ബി. വാജ്പേയി നടത്തിയ പ്രസ്താവം അദ്ദേഹത്തിന്റെ ഫാസിസ്റ് ചിന്താഗതിയെയാണ് വെളിപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു.
ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ ന്യൂനപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചിട്ടില്ലെന്ന് അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെയും അന്തസിനെയും അപകടപ്പെടുത്തും വിധത്തിലാണ് വാജ്പേയി സംസാരിച്ചത്. മാര്‍ച്ച് 13 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അഹമ്മദ്.
ഭീതിയും ഭീകരതയും വിതച്ചുകൊണ്ട് മുസ്ലിങ്ങള്‍ തങ്ങളുടെ മതത്തെ വ്യാപിപ്പിക്കുന്നത് ഭൂരിപക്ഷ സമുദായത്തില്‍ വിദ്വേഷം വിതച്ചിട്ടുണ്ടെന്നാണ് വാജ്പേയി പണാജിയില്‍ പറഞ്ഞത്. താന്‍ പ്രാഥമികമായും ഒരു സംഘ്പരിവാര്‍ പ്രതിനിധിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍.












Click it and Unblock the Notifications