സമൃദ്ധിയുടെ ഓര്‍മ്മകളുമായി വിഷു ആഘോഷിച്ചു
തിരുവനന്തപുരം : കാര്‍ഷിക സമൃദ്ധിയുടെ പോയകാലം ഒട്ടൊരു നഷ്ടബോധത്തോടെ ഓര്‍മ്മിച്ച് ലോകമെങ്ങും മലയാളികള്‍ വിഷു ആഘോഷിച്ചു.
കൊയ്ത്തുല്‍സവത്തിന്റെ ഉല്‍സാഹവും ഉല്ലാസവുമായി വന്നണയുന്ന മേടപ്പുലരിയെ നിറഞ്ഞ സന്തോഷത്തോടെയാണ് മലയാളികള്‍ വരവേറ്റത്. അതിരാവിലെ എഴുനേറ്റ് കൊന്നപ്പൂക്കണി കണ്ട് മുതിര്‍ന്നവര്‍ നല്‍കിയ കൈനീട്ടം വാങ്ങി, പടക്കം പൊട്ടിച്ച് കളിക്കളങ്ങളിലേയ്ക്ക് സംഘമായി നീങ്ങിയ ഗ്രാമീണ ബാല്യമാണ് വിഷു അതിന്റെ എല്ലാ തനിമയോടും കൂടി ആഘോഷിച്ചത്.
പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. ഗുരുവായൂരിലും ശബരിമലയിലും വിഷുക്കണി കണ്ട് തൊഴാന്‍ അതിരാവിലെ തന്നെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ശബരിമലയില്‍ വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ 10നു നട തുറന്നിരുന്നു.












Click it and Unblock the Notifications