ബാങ്കുകള്‍ നാളെ സ്തംഭിക്കും
കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാരുടെ എല്ലാ യൂണിയനുകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഏപ്രില്‍ 16 ചൊവാഴ്ച രാജ്യത്താകെ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. കേന്ദ്രത്തിന്റെ ജനവിരുദ്ധനടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
റിസര്‍വ് ബാങ്കുള്‍പ്പെടെ എല്ലാ ബാങ്ക് ശാഖകളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍(യുഎഫ്ബിയു) കണ്‍വീനര്‍ അശോക് ദത്ത പറഞ്ഞു. പ്രത്യേക യൂണിയനുകളുള്ള സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്ബിഐയില്‍ പണിമുടക്കനുവദിക്കില്ലെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ പണിമുടക്കുമെന്നാണ് സൂചനയെന്നും അശോക് ദത്ത പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരമായതിനാല്‍ ജനങ്ങളും കൂടെനില്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications