ഗുജറാത്ത് തിരഞ്ഞെടുപ്പ്: തീരുമാനം മോഡിയ്ക്ക് വിട്ടു
ദില്ലി: ഗുജറാത്തില്‍ നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബിജെപി ഏകോപനസമിതി ചുമതലപ്പെടുത്തി.
ഏപ്രില്‍ 14 ഞായറാഴ്ച രാത്രി നടന്ന ഏകോപന സമിതി യോഗത്തില്‍ ഗുജറാത്ത് ഘടകം നേതാക്കളും പങ്കെടുത്തിരുന്നു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച ദേശീയ എക്സിക്യൂട്ടീവിന്റെ നിര്‍ദേശത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് രാജേന്ദ്ര സിംഗ് അറിയിച്ചു.
യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും തിരഞ്ഞെടുപ്പ് നടത്തുന്നതിനെയാണ് അനുകൂലിച്ചതെങ്കിലും ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടുകയായിരുന്നുവെന്ന് സിംഗ് പറഞ്ഞു.
ഇതിനിടെ മോഡി രാജിവെക്കണമെന്ന തങ്ങളുടെ ആവശ്യം തള്ളിയ പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്ന തെലുങ്ക്ദേശം പോളിറ്റ് ബ്യൂറോ എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മോഡി രാജിവെക്കണമെന്ന ആവശ്യം തങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് തെലുങ്കുദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യെരന്‍ നായിഡു പറഞ്ഞു.












Click it and Unblock the Notifications