പ്രധാനമന്ത്രിയെ പുരി ശങ്കരാചാര്യ വിമര്‍ശിക്കുന്നു
ഹൈദരാബാദ്: ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപം ഗോദ്രയിലെ ആക്രമണത്തിന്റെ ഫലമായുണ്ടായതാണെന്ന പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ പ്രസ്താവനയെ പുരി ശങ്കരാചാര്യ സ്വാമി അദ്യക്ഷോജാനന്ദ്ജി അപലപിച്ചു.
ഗുജറാത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിന് പ്രധാനമന്ത്രിയ്ക്ക് പ്രത്യക്ഷമായ ഉത്തരവാദിത്തം തന്നെയുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുളള സംഭവമാണ് ഗുജറാത്ത് കലാപം.
ഹിന്ദുക്കളുടേ പേരില്‍ സംസാരിക്കുന്നതിനുള്ള ആര്‍ എസ് എസിനും വി എച്ച് പിയ്ക്കും ബജ്രംഗ്ദളിനുമുള്ള അവകാശത്തെ പുരി ശങ്കരാചാര്യ ചോദ്യം ചെയ്തു. ഹിന്ദുക്കള്‍ക്കു വേണ്ടി സംസാരിക്കാന്‍ അവര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല.
ജമായത്ത്-അല്‍-ഉലെമ-ഇ-ഹിന്ദ് സംഘടിപ്പിച്ച സാമുദായിക സൗഹാര്‍ദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുരി ശങ്കരാചാര്യ. ഗുജറാത്തില്‍ നടന്ന കലാപം ഹിന്ദുക്കളുടെ മാത്രമല്ല മുഴുവന്‍ മനുഷ്യസമുദായത്തിന്റെയും അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസിനും നരേന്ദ്ര മോഡിയ്ക്കും വേണ്ടിയാണ് പ്രധാനമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നതെന്ന് പുരി ശങ്കരാചാര്യ ആരോപിച്ചു.












Click it and Unblock the Notifications