മല്ലികയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു
അഹമ്മദാബാദ് : ഗുജറാത്തിലെ കലാപത്തിന് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും പിഴ ഈടാക്കണമെന്ന മല്ലികാ സാരാഭായിയുടെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്ത്, ബിജെപി തുടങ്ങിയ സംഘടനകളാണ് കലാപത്തിന് കാരണക്കാര്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് നടപ്പാക്കുക, കലാപത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കമ്മിഷനോട് ആവശ്യപ്പെടുക എന്നിവയാണ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍.
ജസ്റിസുമാരായ എസ്. പി. ബറൂച്ച, ശിവ്രാജ് വി. പാട്ടീല്‍, എച്ച്. കെ. സേമ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.












Click it and Unblock the Notifications