തെലുങ്കുദേശം പിന്തുണ പിന്‍വലിക്കില്ല
ഹൈദരാബാദ്: തെലുങ്കുദേശം എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് വ്യക്തമായി. ഏപ്രില്‍ 14 ഞായറാഴ്ച രാത്രി ചേര്‍ന്ന തെലുങ്കുദേശം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് തെലുങ്കുദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. യെരന്‍നായിഡു വ്യക്തമാക്കി.
ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയും തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന രണ്ട് പ്രമേയങ്ങള്‍ പൊളിറ്റ് ബ്യൂറോ പാസാക്കിയെന്ന് നായിഡു അറിയിച്ചു. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സാധാരണഗതിയിലാവുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നാണ് തെലുങ്കുദേശത്തിന്റെ നിലപാട്.
മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം പാര്‍ലമെന്റിലുയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications