മുസ്ലിം വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല: വാജ്പേയി
ദില്ലി: ഏപ്രില്‍ 12 വെള്ളിയാഴ്ച ഗോവയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മുസ്ലിങ്ങള്‍ക്കതിെരായി താനൊന്നും പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വിമര്‍ശനമാണ് തന്റെ പ്രസംഗത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രസംഗത്തെ മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമമാണുണ്ടായത്. യഥാര്‍ഥത്തില്‍ താന്‍ പറഞ്ഞത് ഇസ്ലാമിന് രണ്ട് മുഖങ്ങളുണ്ടെന്നാണ്. മറ്റുള്ളവരോട് സഹിഷ്ണുത കാട്ടുകയും ക്ഷമയും കാരുണ്യവും പഠിപ്പിക്കുകയും ചെയ്യുന്നതാണ് അതിലൊരു മുഖം. എന്നാല്‍ ഇപ്പോള്‍ തീവ്രവാദം സഹിഷ്ണുതയ്ക്ക് യാതൊരു സ്ഥാനവും നല്‍കുന്നില്ല. വിശുദ്ധയുദ്ധത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തുന്ന ഇസ്ലാം തീവ്രവാദം ലോകം മുഴുവന്‍ തങ്ങളുടെ കീഴിലാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നത്തിലാണ്.
വസ്തുതകളെ നിഷ്പക്ഷമായി കാണുന്ന നിരീക്ഷകര്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി ഒന്നും താന്‍ പറഞ്ഞിട്ടില്ല. മറ്റുള്ളവരോട് സഹിഷ്ണുത കാണിക്കാതെ തങ്ങളുടെ ആശയങ്ങള്‍ സമാധാനപരമായ മാര്‍ഗത്തില്‍ പ്രചരിപ്പിക്കുന്നതിന് പകരം ഭീഷണിയുടെ മാര്‍ഗം സ്വീകരിക്കുന്ന ഒരു വിഭാഗമുണ്ടെന്ന് താന്‍ പറത് ഇസ്ലാം തീവ്രവാദത്തെ കുറിച്ചാണ്, സാധാരണ മുസ്ലിങ്ങളെ കുറിച്ചല്ല.
മുസ്ലിം മതത്തെ കുറിച്ച് പഠിപ്പിക്കുന്നതിനോടൊപ്പം മദ്രസകളില്‍ ശാസ്ത്രവും മറ്റ് വിഷയങ്ങളും ഉള്‍പ്പെടുത്തണമെന്ന് വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications