Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീന ആന്റണി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ഉറക്ക ഗുളിക അധികം കഴിച്ച് അവശനിലയിലായ ടെലിവിഷന്‍ നടി ബീന ആന്റണിയെ ആശുപത്രിയിലാക്കി .

ഏപ്രില്‍ 15 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ്് വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തതായി കരുതുന്നു.

വസുന്ധര മെഡിക്കല്‍സ് എന്ന സീരിയലില്‍ അഭിനയിക്കാന്‍ തമ്മനത്തെ വീട്ടില്‍ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് തലകറക്കമുണ്ടായതിനെ തുടര്‍ന്നാണ് ബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വീട്ടുകാര്‍ അറിയിച്ചു. ബീന ആത്മഹത്യക്കു ശ്രമിച്ചതാണെന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ നിഷേധിച്ചു.

ബീന പത്തോളം ഉറക്ക ഗുളിക കഴിച്ചിരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ ബീന ഉറങ്ങാന്‍ കിടന്നത്രെ. കൂടക്കൂെടെ ഉയര്‍ന്നിരുന്ന അപവാദകഥകളില്‍ ബീന ദുഃഖിതയായിരുന്നു. ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ബീന പറഞ്ഞിരുന്നു. സീരിയല്‍ നടനാണ് വരനെന്നും വെളിപ്പെടുത്തിയിരുന്നു. ആരാണെന്നുമാത്രം പറഞ്ഞില്ല.

മനോരമ, മംഗളം തുടങ്ങിയ വാരികകളില്‍ മുഖചിത്രം വന്നതായിനെ തുടര്‍ന്നാണ് ബീന അഭിനയ രംഗത്ത് എത്തിയത്. ബീന ആന്റണി പ്രേക്ഷകരറിയുന്ന നടി ആയത് ലോഹിതദാസ്-സിബി മലയില്‍ സഖ്യത്തിന്റെ വളയത്തിലെ ഉപനായികാ വേഷത്തിലൂടെയാണ്. തുടര്‍ന്ന് കനല്‍ക്കാറ്റ് തുടങ്ങി പല ചിത്രങ്ങളിലും അഭിനയിച്ചു. യോദ്ധ തുടങ്ങി പല സിനിമകളില്‍ ഉപകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അഭിനയം തുടങ്ങിയത്.

ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും ചില ടെലിവിഷന്‍ പരിപാടികളുടെ അവതാരകയുമായിരുന്നു. പിന്നീടാണ് ടിവി പരമ്പരകളിലെ നായികയായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+