ബീന ആന്റണി ആശുപത്രി വിട്ടു
കൊച്ചി: ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടെലിവിഷന്‍ നടി ബീന ആന്റണി ആശുപത്രി വിട്ടു. ഏപ്രില്‍ 15 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ്് വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ശാരീരിക നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങി. വസുന്ധര മെഡിക്കല്‍സ് എന്ന സീരിയലില്‍ അഭിനയിക്കാന്‍ തമ്മനത്തെ വീട്ടില്‍ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് തലകറക്കമുണ്ടായതിനെ തുടര്‍ന്നാണ് ബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വീട്ടുകാര്‍ അറിയിച്ചു.
കൂടുതല്‍ ഉറക്കഗുളികള്‍ കഴിച്ചതാണ് ബീനാ ആന്റണിയുടെ തലകറക്കത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം ബീന ഉറക്കഗുളിക കഴിച്ചെന്നും ആത്മഹത്യക്കു ശ്രമിച്ചെന്നുമുള്ള വാര്‍ത്ത കുടുംബാംഗങ്ങള്‍ നിഷേധിച്ചു.
ഞായറാഴ്ച രാത്രി പത്തുമണിയോടെ ബീന ഉറങ്ങാന്‍ കിടന്നത്രെ. കൂടക്കൂെടെ ഉയര്‍ന്നിരുന്ന അപവാദകഥകളില്‍ ബീന ദുഃഖിതയായിരുന്നു.
ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ബീന പറഞ്ഞിരുന്നു. സീരിയല്‍ നടനാണ് വരനെന്നും വെളിപ്പെടുത്തിയിരുന്നു. ആരാണെന്നുമാത്രം പറഞ്ഞില്ല.












Click it and Unblock the Notifications