തീരദേശ നിയമം തീരദേശവാസികള്‍ക്ക് ഭീഷണി
കൊച്ചി: തീരദേശ ക്രമീകരണ നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ കൊച്ചിയിലെ ചെല്ലാനത്ത് തീരദേശത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും വീടും ഭൂമിയും നഷ്ടപ്പെടും.
ചെല്ലാനത്ത് ജനകീയാസൂത്രണവും തീരപ്രദേശ ക്രമീകരണ നിയമവും എന്ന വിഷയത്തെ കുറിച്ച് നടന്ന ശില്പശാലയില്‍ ചെല്ലാനത്തെ തീരദേശ വാസികള്‍ തങ്ങള്‍ നേരിടേണ്ടിവരുന്ന ദുരിതത്തിന്റെ കഥ നിരത്തി. മൂന്നോ നാലോ സെന്റ് ഭൂമിയാണ് തങ്ങള്‍ ഇപ്പോള്‍ കൈവശം വെക്കുന്നതെന്ന് അവര്‍ പറഞ്ഞു. തീരപ്രദേശ ക്രമീകരണ നിയമം മൂലം വീടുകള്‍ കെട്ടുന്നതിനോ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ അധികൃതര്‍ തങ്ങള്‍ക്ക് അനുവാദം നല്‍കുന്നില്ല.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നെതര്‍ലാന്റ്സിലെ ഡി ഇ എല്‍ എഫ് ടി സര്‍വകലാശാലയും ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിച്ചത്.
നെതര്‍ലാന്റ്സിന്റെ പകുതിയോളം സ്ഥിതി ചെയ്യുന്നത് കടല്‍ നിരപ്പിന് താഴെയാണെന്നും രാജ്യത്തെ നഗരങ്ങളും പട്ടണങ്ങളും കടലാക്രമണത്തില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നത് ബണ്ടുകള്‍ കെട്ടിയാണെന്നും ശില്പശാലയില്‍ സംസാരിച്ച ഡോ. ബെര്‍ട് എന്‍സെറിക് പറഞ്ഞു.
ജനകീയാസൂത്രണത്തെയും തീരദേശ ഗ്രാമങ്ങളിലെ സാമൂഹിക-സാംസ്കാരിക മാറ്റങ്ങളെയും കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.












Click it and Unblock the Notifications