കേരളത്തിന് പൈതൃക സംരക്ഷണത്തിനുള്ള അവാര്‍ഡ്
കൊച്ചി: പൈതൃക സംരക്ഷണത്തിനുള്ള പസഫിക് ഏഷ്യന്‍ ട്രാവല്‍ അസോസിയേഷന്റെ അന്തര്‍ദേശീയ അവാര്‍ഡ് കേരളത്തിന്. ഫോര്‍ട്ടുകൊച്ചിയില്‍ നടത്തുന്ന പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്.
സംസ്ഥാന വിനോദസഞ്ചാര മന്ത്രി കെ. വി. തോമസാണ് ഇക്കാര്യം അറിയിച്ചത്. ഫോര്‍ട്ടുകൊച്ചിയിലെ സാംസ്കാരിക സംരക്ഷണ പ്രവര്‍ത്തന പദ്ധതി 95 ശതമാനവും പൂര്‍ത്തിയായെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇനി നടപ്പിലാക്കാന്‍ ബാക്കിയുള്ളത്. സിനഗോഗും ഡച്ച് കൊട്ടാരവും മോടി പിടിപ്പിക്കുമെന്ന് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.
പസഫിക് ഏഷ്യന്‍ ട്രാവല്‍ അസോസിയേഷന്‍ ഏപ്രില്‍ 15 മുതല്‍ 18 വരെ ദില്ലിയില്‍ സംഘടിപ്പിക്കുന്ന വിനോദസഞ്ചാര മേളയില്‍ കേരളം പങ്കെടുക്കുന്നുണ്ട്.
വിനോദസഞ്ചാര സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നല്ല റോഡുകളും വൃത്തിയുള്ള പരിസരവും വിനോദസഞ്ചാരം വളര്‍ത്തുന്നതിന് ആവശ്യമാണ്.
കര്‍ണാടകയെ പോലുള്ള സംസ്ഥാനങ്ങള്‍ കടുത്ത മത്സരം ഉയര്‍ത്തുമ്പോള്‍ വിനോദ സഞ്ചാര രംഗത്ത് കൂടുതല്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications