Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ചാവക്കാട് : ഇരട്ടപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ കുത്തിക്കൊന്നു. വടക്കൂട്ട് ദാസന്റെ മകന്‍ പ്രസാദ് (23) ആണ് കൊല്ലപ്പെട്ടത്. പ്രസാദിനൊപ്പം കുത്തേറ്റ് മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായ വീരമണിയെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരട്ടപ്പുഴ സെന്ററിന്റെ കിഴക്കു ഭാഗത്തുളള മരണാനന്തര സഹായ സമിതി ഓഫീസിന്റെ മുറ്റത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ പ്രസാദിനെ കണ്ടെത്തിയത്. കഴുത്തിനും വയറിനും കുത്തേറ്റ ഇയാള്‍ ചോരവാര്‍ന്നാണ് മരിച്ചത്. വെട്ടേറ്റ വീരമണി അടുത്ത വീട്ടിലേയ്ക്ക് ഇഴഞ്ഞു ചെന്നാണ് വിവരം പറഞ്ഞത്.

വീട്ടിലെത്തിയ ഉടനെ ബോധം പോയ വീരമണിയെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി. അവിടെ വച്ച് ബോധം തെളിഞ്ഞപ്പോഴാണ് പ്രസാദിനു കുത്തേറ്റ വിവരം വീരമണി പറഞ്ഞത്. നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴേയ്ക്കും പ്രസാദ് മരിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ട് പ്രസാദും സുഹൃത്തുക്കളും വിഷു ആഘോഷിക്കാനായി ഇരട്ടപ്പുഴ ഗ്രൗണ്ടില്‍ ഒത്തുകൂടിയിരുന്നു. രാത്രി 10 മണിയോടെ ഒരു സിപിഎം പ്രവര്‍ത്തകനുമായി സംഘം ഏറ്റുമുട്ടിയതായും പരസ്പരം കുപ്പിയേറ് നടത്തിയതായും വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തോടനുബന്ധിച്ച് ഏതാനും സിപിഎം - എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ് നടക്കുമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+