കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് വിമാനം തകര്‍ന്നു വീണു

  • By Staff
Google Oneindia Malayalam News

ബീജിംഗ്: മൂടല്‍മഞ്ഞും കനത്ത മഴയും മൂലം ചൈനീസ് യാത്രാവിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരില്‍ 39 പേരെങ്കിലും രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ദക്ഷിണകൊറിയക്കടുത്ത് കുന്നില്‍മുകളിലാണ് വിമാനം തകര്‍ന്നത്.

ദക്ഷിണകൊറിയയിലെ രണ്ടാമത്തെ വലിയ നഗരമായ പുസാനിലെ കിംഹീ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

പുസാന്‍ വിമാനത്താവളത്തിനടുത്തുള്ള ഒരു കെട്ടിടത്തില്‍ ഇടിച്ചാണ് സിഎ 129 എന്ന എയര്‍ ചൈനയുടെ വിമാനം തകര്‍ന്നതെന്ന് കരുതുന്നു. മൂടല്‍മഞ്ഞും കനത്ത മഴയും മൂലം പൈലറ്റിന് വഴിതെറ്റുകയായിരുന്നു.

ബിജിംഗിലെ കാപ്പിറ്റല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെയാണ് വിമാനം പറന്നുയര്‍ന്നത്. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിയിരിക്കെയാണ് ഈ അപകടം. വിമാനത്തില്‍ യാത്രക്കാരധികവും കൊറിയക്കാരായിരുന്നുവെന്ന് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X