ഐടി നിക്ഷേപക സംഘം മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫോറിന്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (ഐ എഫ് ഐ എ)യുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ വ്യവസായ-വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജ് എന്നിവരും പങ്കെടുത്തു.
വെഞ്ച്വര്‍ കാപ്പിറ്റലിലൂടെയും മറ്റും കേരളത്തിലെ കമ്പനികള്‍ക്ക് വളരാനുതകുന്ന മേഖലകള്‍ കണ്ടെത്തുന്നതിനെ കുറിച്ചും മാര്‍ക്കറ്റിംഗ് രംഗത്ത് ലോക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു ചര്‍ച്ച.
ഐടി രംഗത്ത് അമ്പത് നിക്ഷേപകരെ കേരളത്തില്‍ നവംബറോടെ എത്തിക്കുകയാണ് ഐ എഫ് ഐ എ. ഇന്ത്യയില്‍ ഐടി വ്യവസായം ആരംഭിക്കുന്ന മൂന്ന് നഗരങ്ങളില്‍ ഒന്നായി കൊച്ചിയെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് ഐ എഫ് ഐ എ പ്രതിനിധി ഫൈവ്സണ്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications