Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി തുറമുഖത്തിലും മാന്ദ്യം

കൊച്ചി: കൊച്ചി തുറമുഖത്തിലെ ചരക്കുനീക്കം കഴിഞ്ഞ വര്‍ഷം 10 ലക്ഷം ടണ്ണോളം കുറഞ്ഞതായി കണക്ക്. കൊച്ചി തുറമുഖ അധികൃതര്‍ ഏപ്രില്‍ 16 ചൊവാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊച്ചി റിഫൈനറീസ് ലിമിറ്റഡിലേക്കുള്ള അസംസ്കൃത എണ്ണയുടെ വരവ് കുറഞ്ഞതാണ് ഈ ഇടിവിന്റെ പ്രധാനകാരണമെന്നും പറയുന്നു. കണക്കുപ്രകാരം 2000-2001 വര്‍ഷത്തില്‍ 131.2 ലക്ഷം ടണ്ണോളം ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ 2001-2002 ലാകട്ടെ അത് വെറും 121 ലക്ഷം ടണ്ണായി കുറഞ്ഞു. അതായത് ഏകദേശം 10 ലക്ഷം ടണ്ണിന്റെ കുറവ്.

കൊച്ചിന്‍ റിഫൈനറീസില്‍ അസംസ്കൃതഎണ്ണയെടുക്കുന്നതില്‍ കുറവുവന്നതാണ് കൊച്ചിതുറമുഖത്തെ പ്രതിസന്ധിയിലാക്കിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2000-2001ല്‍ മൊത്തം ചരക്കുനീക്കത്തിന്റെ 77 ശതമാനവും കൊച്ചിന്‍ റിഫൈനറീസിന് വേണ്ടിയായിരുന്നു. ഇത് 2001-2002 ല്‍ 71 ശതമാനമായി കുറഞ്ഞു. ഇറക്കുമതി തീരുവ കൂട്ടിയതും തുറമുഖത്തിന് അടിയായി. ഇതുമൂലം പാമോയില്‍ വരവില്‍ ഗണ്യമായ കുറവുണ്ടായി.

സാമ്പത്തികമാന്ദ്യം മൂലം കെട്ടിടനിര്‍മ്മാണ മേഖലയിലെ സ്തംഭനം സിമന്റ് ഇറക്കുമതിയെ ബാധിച്ചു. വളനിര്‍മ്മാണത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതിയുടെ കാര്യത്തില്‍ ഫാക്ട് 65,000 ടണ്ണിന്റെ കുറവ് വരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+