രണ്ടാം ദിവസവും ലോക്സഭ സ്തംഭിച്ചു
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് സഭ തുടങ്ങി രണ്ടാം ദിവസമായ ഏപ്രില്‍ 16 ചൊവാഴ്ചയും ലോക്സഭ സ്തംഭിച്ചു.
രാജ്യസഭ തുടങ്ങിയുടനെതന്നെ പിരിഞ്ഞു. ലോക്സഭ ഒരുമണിയ്ക്കൂര്‍ നേരത്തെയ്ക്ക് പിരിഞ്ഞശേഷം വീണ്ടും കൂടിയെങ്കിലും നടപടികള്‍ നടത്താനായില്ല. ഗുജറാത്ത് പ്രശ്നത്തെകുറിച്ച് പ്രതിപക്ഷം ഉന്നയിയ്ക്കുന്ന ഏത് പ്രമേയവും എതിര്‍ക്കാന്‍ ബി ജെ പി തീരുമാനിച്ചിരുന്നു. ഗുജറാത്ത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും അനുവദിയ്ക്കില്ലെന്നായിരുന്നു ബി ജെ പി നിലപാട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പും സെക്കന്ററി സ്കൂള്‍ പരീക്ഷയും നടന്ന ഗുജറാത്തില്‍ ക്രമസമാധാന പ്രശ്നം ഒന്നും തന്നെ ഇല്ലെന്നാണ് ബി ജെ പി യുടെ നിലപാട്.












Click it and Unblock the Notifications