പണിമുടക്ക് വിവിധ മേഖലകളെ സ്തംഭിപ്പിച്ചു
ദില്ലി: വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഏപ്രില്‍ 16 ചൊവാഴ്ച രാജ്യത്തെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണനയത്തിനും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഐഎന്‍ടിയുസി ഒഴികെയുള്ള വിവിധ തൊഴിലാളി സംഘടനകളും ബാങ്ക്, ഇന്‍ഷ്വറന്‍സ് ജീവനക്കാരുടെ സംഘടനകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതു മേഖലാസ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും തുറമുഖങ്ങളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. ആന്ധ്രാപ്രദേശിലും ഹിമാചല്‍ പ്രദേശിലും സ്വകാര്യ മേഖലയിലെ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ മേഖലകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ഓഹരി വിറ്റഴിക്കുകയും ചെയ്യുന്ന നടപടി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്.












Click it and Unblock the Notifications