Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാകരനെ പിടിക്കണമെന്ന് തമിഴ്നാട്

ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ ശ്രമിക്കണമെന്ന് തമിഴ്നാട് നിയമസഭായോഗം ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രം ശ്രീലങ്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 16 ചൊവാഴ്ചയാണ് തമിഴ്നാട് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു ഇത് സംബന്ധിച്ച പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. എല്‍ടിടിഇ നേതാക്കളെ ആരെയും ഇന്ത്യയിലേക്ക് കടത്തരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രഭാകരനെ പിടിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ സേന ശ്രീലങ്കയില്‍ പോയി പ്രഭാകരനെ പിടികൂടി രാജീവ് ഗാന്ധി കേസില്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പ്രമേയമവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിപിഐയും സിപിഎമ്മും നിയമസഭയില്‍ നിന്ന് വോക്കൗട്ട് നടത്തി. ഡിഎംകെ സഭയില്‍ നിഷ്പക്ഷത പാലിച്ചു. എന്നാല്‍ 19 അംഗങ്ങളുള്ള പട്ടാളി മക്കള്‍ കക്ഷി പ്രമേയത്തിനെതിരായി വോട്ടു ചെയ്തു. കോണ്‍ഗ്രസ്, തമിഴ് മാനില കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു. തുടര്‍ന്ന് പ്രമേയം പാസായതായി സ്പീക്കര്‍ കാളിമുത്തു അറിയിച്ചു. തിങ്കളാഴ്ച പോണ്ടിച്ചേരി സര്‍ക്കാരും ഇതേ പ്രമേയം അവതരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+